Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rail Corridor

ഗൾഫ്-യൂറോപ്പ് റെയിൽ കോറിഡോറുമായി തുർക്കി, സിറിയ, ജോർദാൻ രാജ്യങ്ങൾ

ഇ​​​​സ്താം​​​​ബൂ​​​​ൾ: ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്കി​​​​ൽ ഇ​​​​റാ​​​​ൻ സൃ​​​​ഷ്‌​​​​ടി​​​​ക്കു​​​​ന്ന ത​​​​ട​​​​സ​​​​ങ്ങ​​​​ൾ ആ​​​​ഗോ​​​​ള ഇ​​​​ന്ധ​​​​ന​​​​നീ​​​​ക്ക​​​​ത്തെ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ച്ചി​​​​രി​​​​ക്കേ ഗ​​​​ൾ​​​​ഫ് രാ​​​​ജ്യ​​​​ങ്ങ​​​​ളെ യൂ​​​​റോ​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന റെ​​​​യി​​​​ൽ കോ​​​​റി​​​​ഡോ​​​​ർ യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യേ​​​​റി.

പ​​​​ദ്ധ​​​​തി​​​​യു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കാ​​​​ൻ തു​​​​ർ​​​​ക്കി, സി​​​​റി​​​​യ, ജോ​​​​ർ​​​​ദാ​​​​ൻ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ൾ തീ​​​​രു​​​​മാ​​​​നി​​​​ച്ചു. പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത സ​​​​മു​​​​ദ്ര, ക​​​​ര വ്യാ​​​​പാ​​​​ര​​​​ശൃം​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ ത​​​​ട​​​​സ​​​​ങ്ങ​​​​ൾ വെ​​​​ല്ലു​​​​വി​​​​ളി ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു ബ​​​​ദ​​​​ൽ വ്യാ​​​​പാ​​​​ര​​​​പാ​​​​ത​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു തു​​​​ർ​​​​ക്കി ആ​​​​ലോ​​​​ചി​​​​ക്കു​​​​ന്ന​​​​തും അ‍യ​​​​ൽ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ത്തം തേ​​​​ടാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​തും.

യൂ​​​​റോ​​​​പ്പി​​​​ൽ​​​​നി​​​​ന്ന് തു​​​​ർ​​​​ക്കി വ​​​​ഴി സി​​​​റി​​​​യ​​​​ൻ പ്ര​​​​ദേ​​​​ശം മു​​​​ഴു​​​​വ​​​​ൻ ക​​​​ട​​​​ന്നു തെ​​​​ക്ക് ജോ​​​​ർ​​​​ദാ​​​​നി​​​​ലേ​​​​ക്കു വ്യാ​​​​പി​​​​ച്ച്, മെ​​​​ഡി​​​​റ്റ​​​​റേ​​​​നി​​​​യ​​​​ൻ തു​​​​റ​​​​മു​​​​ഖ​​​​ങ്ങ​​​​ളെ​​​​യും ഗ​​​​ൾ​​​​ഫ് വി​​​​പ​​​​ണി​​​​ക​​​​ളെ​​​​യും ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​രി​​​​ക്കും നി​​​​ർ​​​​ദി​​​​ഷ്‌​​​​ട റെ​​​​യി​​​​ൽ ശൃം​​​​ഖ​​​​ല. ഇ​​​​തി​​​​നാ​​​​യി മൂ​​​​ന്നു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ​​​​യും റെ​​​​യി​​​​ൽ അ​​​​ടി​​​​സ്ഥാ​​​​ന​​​​സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ൾ ന​​​​വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും പ​​​​ര​​​​സ്പ​​​​രം ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും. ഇ​​​​തി​​​​നു​​​​ള്ള ധാ​​​​ര​​​​ണാ​​​​പ​​​​ത്രം ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ഒ​​​​പ്പു​​​​വ​​​​ച്ചു.

സം​​​​ഘ​​​​ർ​​​​ഷ​​​​ങ്ങ​​​​ൾ മൂ​​​​ലം റ​​​​ഷ്യ, ഇ​​​​റാ​​​​ൻ എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യു​​​​ള്ള സ​​​​മു​​​​ദ്ര ഗ​​​​താ​​​​ഗ​​​​ത​​​​പാ​​​​ത​​​​ക​​​​ൾ ത​​​​ട​​​​സ​​​​പ്പെ​​​​ടു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു സ​​​​മാ​​​​ന്ത​​​​ര സം​​​​വി​​​​ധാ​​​​ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് തു​​​​ർ​​​​ക്കി ആ​​​​ലോ​​​​ചി​​​​ച്ച​​​​ത്. നി​​​​ർ​​​​ദി​​​​ഷ്‌​​​​ട റെ​​​​യി​​​​ൽ ശൃം​​​​ഖ​​​​ല യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​യാ​​​​ൽ രാ​​​​ജ്യ​​​​ത്തി​​​​നും മേ​​​​ഖ​​​​ല​​​​യ്ക്കാ​​​​കെ​​​​യും നേ​​​​ട്ട​​​​മാ​​​​കു​​​​മെ​​​​ന്നും വി​​​​ല​​​​പേ​​​​ശ​​​​ലു​​​​ക​​​​ൾ​​​​ക്കു​​​​പി​​​​ന്നാ​​​​ലെ പോ​​​​കേ​​​​ണ്ടി​​​​വ​​​​രി​​​​ല്ലെ​​​​ന്നും തു​​​​ർ​​​​ക്കി ക​​​​രു​​​​തു​​​​ന്നു.

യൂ​​​​റോ​​​​പ്പി​​​​ലേ​​​​ക്കു​​​​ള്ള ഇ​​​​ന്ധ​​​​ന നീ​​​​ക്ക​​​​ത്തി​​​​ന്‍റെ പ്ര​​​​ധാ​​​​ന കേ​​​​ന്ദ്ര​​​​മാ​​​​യി രാ​​​​ജ്യം മാ​​​​റു​​​​മെ​​​​ന്നും തു​​​​ർ​​​​ക്കി ക​​​​രു​​​​തു​​​​ന്ന​​​​താ​​​​യി ഫി​​​​നാ​​​​ൻ​​​​ഷൽ ടൈം​​​​സ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

തു​​​​ർ​​​​ക്കി​​​​ക്കും ജോ​​​​ർ​​​​ദാ​​​​നു​​​​മി​​​​ട​​​​യി​​​​ൽ ഭൂ​​​​മി​​​​ശാ​​​​സ്ത്ര​​​​പ​​​​ര​​​​മാ​​​​യ ക​​​​ണ്ണി​​​​യാ​​​​യി വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സി​​​​റി​​​​യ​​​​യാ​​​​ണു നി​​​​ർ​​​​ദി​​​​ഷ്‌​​​​ട പ​​​​ദ്ധ​​​​തി​​​​യി​​​​ൽ മു​​​​ഖ്യ​​​പ​​​​ങ്ക് വ​​​​ഹി​​​​ക്കു​​​​ക.

ജോർ​​​​ദാ​​​​നാ​​​​ക​​​​ട്ടെ നി​​​​ർ​​​​ദി​​​​ഷ്‌​​​​ട റെ​​​​യി​​​​ൽ ശൃം​​​​ഖ​​​​ല​​​​യ്ക്ക് അ​​​​റേ​​​​ബ്യ​​​​ൻ ഉ​​​​പ​​​​ദ്വീ​​​​പി​​​​ലേ​​​​ക്ക് പ്ര​​​​വേ​​​​ശ​​​​നം ന​​​​ൽ​​​​കു​​​​ന്നു. ഇ​​​​തു​​​​വ​​​​ഴി സൗ​​​​ദി അ​​​​റേ​​​​ബ്യ​​​​യു​​​​ടെ ശൃം​​​​ഖ​​​​ല ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള ഗ​​​​ൾ​​​​ഫ് റെ​​​​യി​​​​ൽ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി ഈ ​​​​പാ​​​​ത​​​​യെ ബ​​​​ന്ധി​​​​പ്പി​​​​ക്കാ​​​​നാ​​​​കു​​​​മെ​​​​ന്നും ക​​​​രു​​​​തു​​​​ന്നു.

Latest News

Corehub Up